Welcome, Guest   [ Register | Sign In | Take a tour | Adult Filter: On ]

ചൈനയില്‍ നായയിറച്ചി നിരോധിച്ചേക്കും

ചൈനയിലെ നായകള്‍ക്കും പൂച്ചകള്‍ക്കും ഇനി നല്ലകാലം. ചൈനാക്കാരുടെ ഇഷ്ടവിഭവമായ നായ ഇറച്ചിയും പൂച്ച ഇറച്ചിയും നിരോധിക്കാനുള്ള ആലോചനയിലാണ്‌ ചൈനീസ്‌ ഭരണകൂടം. നായ ഇറച്ചി നിരോധിച്ചുകൊണ്ടു നിയമം പ്രാബല്യത്തില്‍ വരുന്നതോടെ ഇറച്ചിക്കായി വേട്ടയാടാന്‍ വരുന്നവരില്‍നിന്ന്‌ ഇനി പ്രാണനും വാരിപ്പിടിച്ചു ഇവയ്ക്ക്‌ ഓടേണ്ടി വരില്ല. തെക്കന്‍ ചൈനയിലെ പ്രധാനനഗരമായ ഗ്യാങ്ങ്‌ഴോവിലെ റെസ്റ്റോറന്റുകളില്‍ കൊറിയക്കാരുടെയും ചൈനക്കാരുടെയും പ്രിയപ്പെട്ട ഡിഷാണ്‌ നായയിറച്ചി. നമ്മുടെ നാട്ടില്‍ ചിക്കന്‍ വറുത്ത്‌ കമ്പിയില്‍ തൂക്കിയിട്ടിരിക്കുന്നതു പോലെയുള്ള സാധാരണകാഴ്ചയാണ്‌ ചൈനയിലെ റെസ്റ്റോറന്റുകളില്‍ പട്ടിയിറച്ചി.

മൃഗസംരക്ഷണം ശക്തമാക്കുന്നതിന്റെ ഭാഗമായാണ്‌ ഇപ്പോള്‍ നായയുടേയും പൂച്ചയുടേയും ഇറച്ചി നിരോധിക്കാന്‍ ചൈനീസ്‌ സര്‍ക്കാര്‍ ആലോചിക്കുന്നത്‌. പൂച്ച ഇറച്ചി ചൈനയില്‍ മാത്രമല്ല വിയറ്റ്നാം, തെക്കേ അമേരിക്ക എന്നിവിടങ്ങളിലും പ്രിയപ്പെട്ട ഭക്ഷണമാണ്‌. പൂച്ചയും നായയും മനുഷ്യനോടു ഏറ്റവും ഇണക്കവും അടുപ്പവുമുള്ള ജീവികളാണ്‌. ഇവയെ ഭക്ഷിക്കുന്നതു നിരോധിക്കുന്നതിലൂടെ ചൈനയുടെ സാമൂഹിക വളര്‍ച്ച ഉയരുകയേയുള്ളവെന്ന്‌ ചൈനീസ്‌ അക്കാദമിയിലെ പ്രഫസര്‍ ചാങ്ങ്‌ ജിവന്‍ പറയുന്നു.

കഴിഞ്ഞ ബെയ്ജിംഗ്‌ ഒളിമ്പിക്സിനുള്ള ഒരുക്കങ്ങളുടെ ഭാഗമായി നായ ഇറച്ചി വിളമ്പുന്നതു ബെയ്ജിംഗില്‍ നിരോധിച്ചിരുന്നു. ഒളിമ്പിക്സ്‌ പ്രമാണിച്ചു ചൈനീസ്‌ റെസ്റ്റോറന്റുകളിലെ മെനുവില്‍നിന്ന്‌ നീക്കം ചെയ്തിരുന്നു. ചൈനയില്‍ നല്ലൊരു ശതമാനം വരുന്ന കൊറിയക്കാരുടെ പ്രിയപ്പെട്ട ആഹാരമാണ്‌ നായ ഇറച്ചി കൊണ്ടുള്ള വിഭവങ്ങള്‍. നാട്ടുകാര്‍ക്കും ഇതേറെ പ്രിയപ്പെട്ടതാണ്‌. തലസ്ഥാന നഗരിയിലെ ഹോട്ടലുകളില്‍ നായ ഇറച്ചി വിഭവങ്ങള്‍ക്കു പണേ നല്ല ഡിമാന്റായിരുന്നു. നിരോധനം വരുന്നതോടെ ഇതു ചൈനയില്‍ വിലക്കപ്പെട്ട കനിയാവും. (ദീപികയില്‍ വന്ന വാര്‍ത്ത)
നിരാകരണവ്യവസ്ഥ